പത്തനംതിട്ട: ജില്ലാ പൊലീസ് ചീഫ് ഒാഫീസിൽ നിന്ന് കഴിഞ്ഞ ദിവസം വിരമിച്ച ജൂനിയർ സൂപ്രണ്ട് എം.എം സുരേഷ് ബാബുവിനെതിരെ പണം തിരിമറി കേസിൽ വിജിലൻസ് കേസെടുത്തതിന് പിന്നാലെ ഫയലുകളുടെ പരിശോധന തുടങ്ങി. അടൂർ കെ.ഐ.പി ബറ്റാലിയനിൽ 2011-14 കാലയവളിൽ ജോലി ചെയ്യുമ്പോൾ പെൻഷൻ ഫണ്ടിലേക്ക് പൊലീസുകുരുടെ ശമ്പളത്തിൽ നിന്ന് പിടിച്ച 65000 രൂപ തട്ടിയെടുത്തെന്നാണ് കേസ്. വകുപ്പുതല അന്വേഷണത്തിലും ക്രമക്കേട് സ്ഥിരീകരിച്ചിരുന്നു.