 
പത്തനംതിട്ട: നിയന്ത്രണംവിട്ട കാറിടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു. ഇന്നലെ വൈകിട്ട് 5.30ന് പത്തനംതിട്ട - കൈപ്പട്ടൂർ റോഡിൽ പുത്തൻപീടിക ജംഗ്ഷനിലാണ് അപകടം. കാർ കാഞ്ഞിരപ്പള്ളി സ്വദേശിയുടേതാണ്. അഞ്ച് പേർ കാറിലുണ്ടായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുകളിലേക്ക് വീണ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു. റോഡിൽ വൈദ്യുതി കമ്പികളും പൊട്ടിവീണു. കാറിൽ ഉണ്ടായിരുന്ന സ്ത്രീയുടെ കാലിന് ചെറിയ പരിക്കുണ്ട്. ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ ഇതുവഴിയുള്ള ഗതാഗതവും ഏറെ സമയം മുടങ്ങി. അഗ്നിരക്ഷാസേന എത്തി റോഡിൽ നിന്നും വൈദ്യുതി കമ്പികൾ മാറ്റിയതിന് ശേഷമാണ് ഗതാഗതം പുനഃ സ്ഥാപിച്ചത്.