ചിറ്റാർ : ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസിനും മലയാളത്തിനും ഓരോ അദ്ധ്യാപക ഒഴിവും ഹിന്ദിക്ക് രണ്ട് ഒഴിവുകളും യു. പി. വിഭാഗത്തിൽ പാർട്ട് ടൈം സംസ്കൃതത്തിന് ഒരു താത്കാലിക ഒഴിവുമുണ്ട്. യോഗ്യത ഉള്ളവർ ഇന്ന് രാവിലെ 10ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് പ്രധാനദ്ധ്യാപകൻ അറിയിച്ചു.