പത്തനംതിട്ട : റിംഗ് റോഡിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവരിൽ തമിഴ്നാട് രാജപാളയം സ്വദേശി അയ്യരുടെ മകൻ പരമശിവം (38) മരിച്ചു. പരിക്കേറ്റ കല്ലറക്കടവ് സ്വദേശി അഭിഷേക് (18) കോട്ടയം മെഡിക്കൽ കോളേജ് ആശുുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് അബാൻ ജംഗ്ഷനിൽ നിന്നെത്തിയ ബൈക്കും സ്റ്റേഡിയം ജംഗ്ഷനിൽ നിന്നെത്തിയ സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്.റോഡിൽ തെറിച്ചുവീണ് രണ്ടുപേർക്കും തലയ്ക്കാണ് പരിക്കേറ്റത്. ഭാര്യയും രണ്ട് മക്കളുമായി റാന്നിയിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു പരമശിവം. ജില്ലയിൽ സോപ്പ് കച്ചവടം നടത്തുന്നയാളായിരുന്നു