തിരുവല്ല: പുളിക്കീഴ് ജനമൈത്രി പൊലീസ് സ്റ്റേഷൻ പഠനോപകരണ വിതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ ഉദ്ഘാടനം ചെയ്തു. കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷാ അശോകൻ അദ്ധ്യക്ഷത വഹിച്ചു. ഡിവൈ.എസ്.പി. ടി. രാജപ്പൻ, ഇൻസ്‌പെക്ടർ ഇ.ഡി. ബിജു, എസ്.ഐ. കവിരാജ്, സാജു ജോർജ്, പ്യാരിലാൽ, എം.ടി. മനോജ് കുമാർ, ബെന്നി സ്‌കറിയ, ഷാജി മാത്യു, ശ്രീധരൻ, മിത്ര വി.മുരളി, അരുൺലാൽ എന്നിവർ പ്രസംഗിച്ചു.