തിരുവല്ല: ഹാബേൽ ഫൗണ്ടേഷൻ പരിസ്ഥിതി സൗഹൃദ സമ്മേളനം നാളെ രാവിലെ 10ന് തുരുത്തിക്കാട് ഗവ. യു.പി.സ്കൂളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ് ഉദ്ഘാടനം ചെയ്യും. ചെയർമാൻ ഡോ.സാമുവൽ നെല്ലിക്കാട് അദ്ധ്യക്ഷത വഹിക്കും. സ്കൂൾ വളപ്പിലെ മരമുത്തശിയെ ആദരിക്കും. സ്കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യും. കല്ലൂപ്പാറ പഞ്ചായത്ത് പ്രസിഡന്റ് സൂസൻ തോംസൺ പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്യും.