പത്തനംതിട്ട : പുനലൂർ- മൂവാറ്റുപുഴ പാതയിൽ മൈലപ്ര ശാലേം ജംഗ്ഷനിൽ ഉണ്ടായിരുന്ന കെ.എസ്.ആർ.ടി.സി ബസ് സ്റ്റോപ്പ് പുനഃസ്ഥാപിച്ചു. ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ തോമസ് മാത്യു ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ ആക്ഷൻ കൗൺസിൽ പ്രസിഡന്റ് ജോൺ തോമസ്, കൺവീനർ റെജി ഓവനാലിൽ, സിഗിൽ പി.സാം എന്നിവർ സംസാരിച്ചു.