
അടൂർ : നിലയ്ക്കൽ ഗവ.എൽ.പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി മനീഷ കലാസാംസ്ക്കാരിക സംഘടനയുടെ നേതൃത്വത്തിൽ വിതരണംചെയ്തു. പ്രവേശനോത്സവം പൂർവവിദ്യാർത്ഥിയും മനീഷ ഗ്രന്ഥശാല സെക്രട്ടറിയുമായ ടി.ആർ.ബിജു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പ്രീത ജാക്ക്സൺ അദ്ധ്യക്ഷത വഹിച്ചു. പൂർവവിദ്യാർത്ഥികളായ ജി.മനോജ്, എസ്.ജിനേഷ് കുമാർ, പി.കെ.അനിൽകുമാർ, നിതിൻ രാജ്, അനീഷ് നിലയ്ക്കൽ, കുന്നത്തൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗം രഞ്ജിനി,സ്കൂൾ ഹെഡ്മിസ്ട്രസ് സിന്ധു.ടി എന്നിവർ പങ്കെടുത്തു.