അടൂർ : ഡി.വൈ.എഫ്.ഐ അടൂർ നോർത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുവാറ്റ ഗവ.മോഡൽ എൽ.പി സ്കൂളിൽ പഠനോത്സവം നടത്തി.സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ പി.ബി.ഹർഷകുമാർ ഉദ്‌ഘാടനം ചെയ്തു.ഡി.വൈ.എഫ്.ഐ മേഖലാ പ്രസിഡന്റ്‌ ലിജു സ്കറിയ അദ്ധ്യക്ഷനായിരുന്നു. മേഖലാ സെക്രട്ടറി പ്രശാന്ത് മോഹനൻ സ്വാഗതം പറഞ്ഞു.സി പി.എം അടൂർ ഏരിയ കമ്മിറ്റി അംഗം കെ.ജി.വാസുദേവൻ, ഡി.വൈ.എഫ്. ഐ ബ്ലോക്ക്‌ സെക്രട്ടറി മുഹമ്മദ്‌ അനസ്,ജില്ലാ കമ്മിറ്റി അംഗം വിനേഷ്, നഗരസഭാ കൗൺസിലർ കെ.മഹേഷ്‌കുമാർ, ബ്ലോക്ക്‌ കമ്മിറ്റി അംഗങ്ങളായ അമൽ ഹരി, റിയാസ്, മേഖലാ എക്സി. മെമ്പർമാരായ പ്രേംസായി, അജിത്, രഞ്ജിത്,ശരത്,കുരുവിള ജോർജ്, സ്കൂൾ ഹെഡ്മിസ്ട്രസ് ഷീബ തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി സജൻ മാണി കൃതജ്ഞത പറഞ്ഞു. സ്കൂളിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.