മെഴുവേലി : പത്മനാഭോദയം ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ഫുട്‌ബാൾ ക്യാമ്പിന്റെ സമാപന സമ്മേളനം വടംവലി റഫറി വി.അഭിലാഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ജെ.ഹേമലത, ഹെഡ്മിസ്ട്രസ് കെ.സിന്ധു, കായിക അദ്ധ്യാപകൻ മനു തുടങ്ങിയവർ
പങ്കെടുത്തു.