
അടൂർ : ആറ്റിങ്ങൽ, കൊട്ടാരക്കര, റാന്നി എന്നിവിടങ്ങളിൽ അഭിഭാഷകർക്ക് നേരെ പൊലീസ് നടത്തിയ അതിക്രമങ്ങളിൽ ബാർ കൗൺസിൽ ഒഫ് കേരള കോടതി കേന്ദ്രങ്ങളിൽ പ്രതിഷേധ ദിനം ആചരിച്ചു. അടൂർ ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ പ്രോട്ടസ്റ്റ് ഡേ ആചരിച്ചു. പ്രതിഷേധയോഗം അഡ്വ.വി.എസ്.വിജയൻ ഉദ്ഘാടനം ചെയ്തു. അഡ്വ.പ്രസന്നകുമാരൻ ഉണ്ണിത്താൻ അദ്ധ്യക്ഷതവഹിച്ചു. ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ.എം.പ്രിജി സ്വാഗതം പറഞ്ഞു. അഡ്വ.ആർ. വിജയകുമാർ, അഡ്വ.ബാബു ജി കോശി, അഡ്വ.ബിജു വർഗീസ്, അഡ്വ. ജലജമ്മ, അഡ്വ. സി.പ്രദീപ് കുമാർ, എബി തോമസ് എന്നിവർ സംസാരിച്ചു.