 
ഏഴംകുളം: ഈട്ടിമൂട് വാർഡിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. സ്കൂൾ തുറന്നതോടെ വിദ്യാർത്ഥികളും ഏറെഭയത്തോടെയാണ് പോകുന്നത്. കഴിഞ്ഞദിവസം കുലശേരി കലതിവിളയിൽ രാജന്റെ വീട്ടിൽ ഗർഭിണിയായ ആടിനെ കടിച്ചു കൊല്ലുകയും മറ്റോന്നിനെ അവശനിലയിലാക്കുകയുചെയ്തു. കഴിഞ്ഞ ആഴ്ച പേവിഷബാധ ബാധിച്ച നായ നാലോളം ആൾക്കാരെ ഉപദ്രവിച്ചു ലൈസൻസ് ഇല്ലാതെ വീട്ടിൽ വളർത്തുന്ന നായ്ക്കളും ഇവയോടൊപ്പം ചേരുന്നുണ്ട്. കോഴികളെ കടിച്ചുകൊല്ലുന്നതും പതിവാണ്. തെരുവ് നായ്ക്കളെ അമർച്ച ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വാർഡുമെമ്പർ കെ.സുരേഷിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകി.