snit
ചവറ ഐ. ഐ. ഐ. സി, അടൂർ എസ്. എൻ. ഐ. ടി യും തമ്മിൽ ധാരാണാപത്രം ഒപ്പുവെച്ച വേളയിൽ

അടൂർ : കേരള അക്കാഡമി ഫോർ സ്കിൽ എക്സലൻസിന്റെ കീഴിൽ ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫ്ര സ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനും (എെ. ഐ.ഐ. സി) അടൂർ ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയും തമ്മിൽ ധാരാണപത്രം ഒപ്പുവച്ചു. സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ വിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ പ്രോജക്ട്, ഇന്റൺഷിപ്പ്, ആഡ് ഒാൺ കോഴ്സുകൾ എന്നിവയ്ക്കും അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നൈപുണ്യവികസനത്തിനുമാണ് കരാർ. ഐ. ഐ. ഐ. സി ഡയറക്ടർ പ്രൊഫ. ഡോ. ബി. സുനിൽ കുമാറും എസ്. എൻ. ഐ. ടി പ്രിൻസിപ്പൽ പ്രൊഫ. ഡോ. ബി. ഷാജി മോഹനുമാണ് ഒപ്പുവച്ചത്. എസ്. എൻ. ഐ. ടി. കോളേജ് വിദ്യാർത്ഥികളുടെ തൊഴിൽ സാദ്ധ്യതയും നൈപുണ്യ വികസനവും ലക്ഷ്യമിട്ടുള്ളതാണ് കരാർ. ഐ. ഐ. ഐ. സി യുടെ ചവറ കാമ്പസിൽ നടന്ന ചടങ്ങിൽ ഐ. ഐ. ഐ. സി ഡെപ്യൂട്ടി ഡയറക്ടർ കെ. രാഘവൻ, സിവിൽ ആൻഡ് ആർക്കിടെക്ചർ മേധാവി ഡോ. എ. സിനി, ഐ. ഐ. ഐ. സി പ്ളേയ്സ്മെന്റ് മാനേജർ കെ. സി. പ്രവീൺ, സ്കിൽ അസി. പ്രൊഫസർ അഞ്ജന, എസ്. എൻ. ഐ. ടി സിവിൽ വകുപ്പ് മേധാവി റിയാന എം. എസ് എന്നിവർ പങ്കെടുത്തു.