
പത്തനംതിട്ട : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടുകാർക്കായി റീറ്റെയ്ൽ മാനേജ്‌മെന്റ്, ലോജിസ്റ്റിക്‌സ്, കസ്റ്റമർ റിലേഷൻഷിപ് മാനേജ്‌മെന്റ്, ഫാഷൻ ഡിസൈനർ ആൻഡ് സ്റ്റിച്ചിംഗ് എന്നീ മേഖലകളിൽ സൗജന്യ തൊഴിൽ പരിശീലനം നൽകുന്നു. പരിശീലനം പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാർ സർട്ടിഫിക്കറ്റും തൊഴിലും നൽകും. താല്പര്യമുള്ളവർ ആധാർകാർഡ്, ഫോട്ടോ, സർട്ടിഫിക്കറ്റ് എന്നിവയുമായി നേരിട്ടെത്തി പി.എം.കെ.കെ പത്തനംതിട്ട സെന്ററിൽ രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 7356277111, 735626433.