മല്ലപ്പുഴശേരി: മല്ലപ്പുഴശേരി ഏഴാം വാർഡിൽ വേങ്ങോലി മുരുപ്പേൽ ഭാഗത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായി. ഉയർന്ന പ്രദേശമായ ഇവിടെ മഴക്കാലത്തും കിണറുകളിൽ വെള്ളം കിട്ടാറില്ല. കുടിവെളള പദ്ധതിക്ക് ഫണ്ട് അനുവദിച്ചെങ്കിലും പദ്ധതി നടപ്പാക്കാതെ ഫയലിൽ ഉറങ്ങുകയാണ്. അടിയന്തര നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.