അടൂർ : ക്ഷീരമേഖലയിൽ സംസ്ഥാനം സമഗ്രവികസനമാണ് കൈവരിച്ചിരിക്കുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. അമ്മകണ്ടകര ക്ഷീര സംരഭകത്വകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ക്ഷീര ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മകുറുപ്പ് അദ്ധ്യക്ഷയായിരുന്നു. ക്ഷീര സംരഭകത്വ വികസന കേന്ദ്രം പ്രിൻസിപ്പൽ ബിന്ദു എ.കെ, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീനാദേവി കുഞ്ഞമ്മ, ബ്ലോക്ക് മെമ്പർ എ.പി സന്തോഷ്, എ.പി ജയൻ, സുജിത്ത് എസ്, സാമുവൽ റ്റി, പ്രവിഷ റ്റി കെ തുടങ്ങിയവർ പ്രസംഗിച്ചു.