bridge-
റാന്നി വലിയപാലത്തിൽ നടപ്പാതയുടെ നിർമ്മാണം നടക്കുന്നു

റാന്നി: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാത നവീകരണത്തിന്റെ ഭാഗമായി റാന്നി വലിയപാലത്തിലെ നടപ്പാത ഉയർത്തികെട്ടി ടൈലുകൾ വിരിക്കുന്നു. പാലത്തിന്റെ ഇരുവശങ്ങളിലിൽ നിശ്ചിത അളവിൽ കെട്ടി ഉയർത്തിയ ശേഷം കോൺക്രീറ്റ് ചെയ്ത് ടൈലുകൾ വിരിക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്. ഒരുവശം കോൺക്രീറ്റിംഗ് കഴിഞ്ഞു ടൈലുകൾ വിരിക്കുമ്പോൾത്തന്നെ മറുവശവും പണികൾ നടന്നു വരുന്നു. ശേഷം ഇരുവശങ്ങളിലും സുരക്ഷാ വേലികളിലൂടെ സ്ഥാപിച്ചു കഴിയുമ്പോൾ പാലത്തിലെ പണികൾ ഏതാണ്ട് പൂർത്തിയാകും. പക്ഷേ ഒരടിക്ക് മുകളിൽ നടപ്പാത ഉയർന്നപ്പോൾ പാലത്തിന്റെ കൈവരിക്ക് പൊക്കം കുറഞ്ഞത് അപകട ഭീഷണി ഉയർത്തുന്ന ഒന്നായി. സംരക്ഷണ വേലിക്ക് ഉയരം വർദ്ധിപ്പിക്കണം എന്ന ആവശ്യം ഉയരുന്നുണ്ട്. നടപ്പാത ഉയർത്തി പണിതതോടെ പാലത്തിലൂടെ കടന്നു പോയിരുന്ന കുടിവെള്ള പൈപ്പ് ലൈനുകളും മറ്റും അതിനു അടിയിലായി. ചെത്തോങ്കര ഭാഗവും നടപ്പാതയുടെ പണികൾ പുരോഗമിച്ചു വരുന്നു. ഇതോടൊപ്പം അപകട ഭീഷണി നേരിടുന്ന ബ്ലോക്കുപടിയിലും ചെത്തോങ്കരയിലും സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കണമെന്ന ആവശ്യവും ഉയർന്നു വരുന്നുണ്ട്. റോഡ് ഉന്നത നിലവാരത്തിൽ പണികഴിപ്പിച്ചതോടെ അപകടങ്ങളും പതിവാകുന്നുണ്ട്. മക്കപ്പുഴ - മന്തമരുതി ഭാഗങ്ങളിലാണ് ഏറെയും അപകടങ്ങൾ.