തിരുവല്ല : പ്രതിഭകളെ ആദരിക്കുന്നതിൽ മാത്രമല്ല അവരെ സൃഷ്ടിക്കുന്നതിനും പങ്കാളികളാകണമെന്ന് മലങ്കര മാർത്തോമ്മ സുറിയാനി സഭാ അധിപൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പൊലീത്ത പറഞ്ഞു. മാമ്മൻ മത്തായി വിചാരവേദിയുടെ നേതൃത്വത്തിൽ കെ.എ.എസ്.പ്രവേശനത്തിനുള്ള ഓൺലൈൻ സൗജന്യ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വേദി പ്രസിഡന്റ് ഇലന്തൂർ മാത്യു പി. തോമസ് അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴിക്കാടൻ എം.പി, മുൻ കേരള ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ്, എൽ.ഡി.എഫ് ജില്ലാ കൺവീനർ അലക്‌സ് കണ്ണമല, യു.ഡി.എഫ് ജില്ലാ ചെയർമാൻ വിക്ടർ ടി. തോമസ്, എലിസബത്ത് മാമ്മൻ മത്തായി , ജി. മുരളീധരൻ നായർ, പി.എസ്.പ്രസന്നകുമാർ, ഡോ. ജി. ആശീർവാദ്, റിയ റെയ്മോൻ ഐപ്പ് എന്നിവർ പ്രസംഗിച്ചു.