കോന്നി: ശബരി ബാലികാസദനത്തിലെ വിദ്യാർത്ഥിനി ആത്മഹത്യചെയ്ത സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എസ്.എഫ്. ഐ കോന്നി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും പ്രതിഷേധ യോഗവും നടത്തി. ജില്ലാ സെക്രട്ടറി അമൽ എബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷൈജു, ഏരിയ സെക്രട്ടറി കിരൺ,പ്രസിഡന്റ് ഗോകുൽ, ജില്ലാ ജോ.സെക്രട്ടറി രഞ്ജു, വൈസ് പ്രസിഡന്റുമാരായ അമൽ കെ.എസ്, സച്ചിൻ സജീവ്, ബാലസംഘം ഏരിയ വൈസ് പ്രസിഡൻറ് വൃന്ദ എന്നിവർ പ്രസംഗിച്ചു.