h

പത്തനംതിട്ട : ലൈഫ് മിഷൻ പദ്ധതിയിൽ ജില്ലയിൽ 3191 വീടുകൾ പൂർത്തീകരിച്ചതായി ജില്ലാ കോ-ഓർഡിനേറ്റർ എം. വിനീതസോമൻ അറിയിച്ചു. രണ്ടാം ഘട്ടമായി ഏറ്റെടുത്തിട്ടുള്ളത് ഭൂമിയുള്ള ഭവനരഹിതരുടെ വീട് നിർമ്മാണമാണ്. ഇതിൽ അർഹരായി കണ്ടെത്തി കരാർ വച്ചവരിൽ 2030 ഗുണഭോക്താക്കൾ ഇതിനോടകം ഭവനനിർമ്മാണം പൂർത്തീകരിച്ചു. മൂന്നാം ഘട്ടത്തിൽ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസമാണ് നടപ്പാക്കുന്നത്. ഇതിൽ ഭൂമിയും വീടും ഇല്ലാത്തവരായി ജില്ലയിൽ കണ്ടെത്തിയിട്ടുള്ള അർഹരായ കരാർ വച്ച ഗുണഭോക്താക്കളിൽ 616പേർ ഇതിനോടകം ഭവനനിർമ്മാണം പൂർത്തീകരിച്ചു