cow

പത്തനംതിട്ട : ക്ഷീരശ്രീ സംയുക്ത ബാദ്ധ്യതാ ഗ്രൂപ്പ് (ജോയിന്റ് ലയബലിറ്റി ഗ്രൂപ്പ്) രൂപീകരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 10ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിക്കും. അടൂർ സെന്റ്‌മേരീസ് ഓർത്തഡോക്‌സ് ചർച്ച് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയംഗോപകുമാർ അദ്ധ്യക്ഷത വഹിക്കും.ക്ഷീരമേഖലയിലും അനുബന്ധമേഖലകളിലും പ്രവർത്തിക്കുന്ന സമാനചിന്തയിലുള്ള കർഷകരെ ഒരുമിച്ച്‌ചേർത്ത് ചെറുഗ്രൂപ്പുകളാക്കി അംഗങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുകയും സാമൂഹിക പ്രതിബദ്ധത വളർത്തിയെടുക്കുകയുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, ഡയറി ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ ആർ. രാംഗോപാൽ, മിൽമ ചെയർമാൻ കെ.എസ്. മണി, തദ്ദേശ ഭരണസ്ഥാപന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.