റാന്നി : തെരുവുനായയുടെ കടിയേറ്റ് ആറു പേർക്ക് പരിക്ക്. ഇന്നലെ രാവിലെ പത്തോടെ അങ്ങാടി പേട്ട ജംഗ്ഷന് സമീപമാണ് സംഭവം. റോഡിലൂടെ പോയ യാത്രക്കാരെയാണ് പട്ടി ആക്രമിച്ചത്. ഉന്നക്കാവ് കുറ്റിയിൽ പാറക്കൽ രാജേഷ് (42), പുല്ലൂപ്രം വെട്ടിമേൽ ഏബ്രഹാം (51), റാന്നി കിഴക്കേ പറമ്പിൽ സ്വാമി (67), കുമ്പളാംപൊയ്ക തൊട്ടിയിൽ ജോയിമാത്യു (68), അങ്ങാടി ഗ്രാമപഞ്ചായത്ത് ജീവനക്കാരായ കൂടൽ ആനന്ദ ഭവനിൽ ആരതി (41), ഇടകടത്തി കാവുങ്കൽ സിനി ജേക്കബ് (41) എന്നിവർക്കാണ് പരിക്ക്. താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചു.