പന്തളം : പന്തളം മൈക്രോ ഗ്രൂപ്പ് ഒഫ് ഇൻറ്റിറ്ര്യൂഷൻസ് കമ്പ്യൂട്ടർ അധിഷ്ഠിത മേഖലയിൽ കുട്ടികൾക്ക് തൊഴിൽ ലഭിക്കുന്നതിനായി ഈ മേഖലയിലെ പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനിയായ ഇൻമേക്‌സ് ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി ധാരണാ പത്രം ഒപ്പുവച്ചു. പന്തളം മൈക്രോ കോളേജിൽ നടന്ന ചടങ്ങിൽ കമ്പനി റീജിയണൽ മാനേജർ ശ്രീജേഷ് എസ് കുമാറും മൈക്രോ ഗ്രൂപ്പ് ഒഫ് ഇൻറ്റിറ്ര്യൂഷൻസ് മാനേജിങ് ഡയറക്ടർ ടി. ഡി വിജയകുമാറും ധാരണാ പത്രം കൈമാറി. ചടങ്ങിൽ വിപിൻ നാഥ് , ജ്യോതി കൃഷ്ണ, ജോയ്‌സ് ജോയ്, ദീപക് ലാൽ ദേവ് എന്നിവർ പങ്കെടുത്തു.