കൊടുമൺ: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കൊടുമൺ ചേരുവ പാടശേഖരത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ നേതൃത്വത്തിൽ ഞാർ നട്ടു. കൊടുമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ശ്രീധരൻ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. തുളസീധരൻപിള്ള, ബ്ലോക്ക് ക്ഷേമകാര്യ ചെയർമാൻ റോഷൻ ജേക്കബ്, ബ്ലോക്ക് വികസനകാര്യ ചെയർപേഴ്‌സൺ കുഞ്ഞന്നാമ്മ കുഞ്ഞ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ആർ. ബി. രാജീവ്കുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ധന്യദേവി, പത്തനംതിട്ട പ്രിൻസിപ്പൽ കൃഷി ഓഫീസർ ഷീല എ. ഡി., കൃഷി ഡെപ്യൂട്ടി ഡയറക്ടർ ലൂയിസ് മാത്യു, അടൂർ കൃഷി അസി. ഡയറക്ടർ റോഷൻ ജോർജ്, കൊടുമൺ കൃഷി ഓഫീസർ ആദില എസ്. എന്നിവർ പ്രസംഗിച്ചു.