തുറവൂർ: ലോക സൈക്കിൾ ദിനത്തോടനുബന്ധിച്ച് കുത്തിയതോട് ഗ്രാമപഞ്ചായത്ത് അംഗം കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള ദിശ കൂട്ടായ്മ സംഘടിപ്പിക്കുന്ന സൈക്കിൾ റാലിയും മത്സരങ്ങളും ഇന്ന് നടക്കും. സ്ലോ സൈക്കിൾ റേസ് ഉണ്ടാകും. രാവിലെ 9 ന് തുറവൂർ ടി.ഡി. ഹയർ സെക്കൻഡറി സ്കൂളിന് മുൻവശം പഞ്ചായത്ത് പ്രസിഡന്റ് പി.വത്സല ഉദ്ഘാടനം ചെയ്യും. ദേശീയ സൈക്ലിസ്റ്റ് അമൃത വിശിഷ്ടാതിഥിയാകും.