1
നെടുമുടി ഗ്രാമപഞ്ചായത്തിന്റെ നേത്വത്തിൽ സംഘടിപ്പിച്ചസെമിനാർ രാമങ്കരി ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് പാർവതി വിജയൻ ഉദ്ഘാടനം ചെയ്യുന്നു

കുട്ടനാട് :നെടുമുടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടുംബശ്രീ, എ.ഡി.എസ്, സി.ഡി.എസ് ഭാരവാഹികൾക്കായി സംഘടിപ്പിച്ച 'സ്ത്രീ സുരക്ഷയും നിയമവും' സെമിനാർ രാമങ്കരി ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് പാർവതി വിജയൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മിനി മന്മഥൻ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് ജോസഫ് വല്യക്കാരൻ, പഞ്ചായത്ത് അംഗങ്ങളായ സാജു കടമാട്, വിനോദ്, സോഫിയാമ്മ, മറിയാമ്മ, സ്മിതാ രാജേഷ്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എൻ.സി.ലീനാമോൾ എന്നിവർ സംസാരിച്ചു.. കുട്ടനാട് ലീഗൽ സർവ്വീസ് അതോറിട്ടി സെക്രട്ടറി ഡേവിഡ്, പി.എൽ.ശശിധരൻ, അൽഫോൺസ തുടങ്ങിയവർ പങ്കെടുത്തു.അഡ്വ.അജേഷ് കുമാർ ക്ലാസ് നയിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ കവിതാ മോഹൻ സ്വാഗതം പറഞ്ഞു.