തിരുവല്ല: സംസ്ഥാനത്തിലെ വ്യാവസായിക വികസന മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കംകുറിച്ച് ഒരുവർഷം ഒരുലക്ഷം സംരംഭങ്ങൾ എന്ന സർക്കാർ പദ്ധതിയുടെ ഭാഗമായുള്ള ഏകദിന ശില്പശാല നെടുമ്പ്രം പഞ്ചായത്തിലെ സംരംഭകർക്കായി ഇന്ന് രാവിലെ 10 മുതൽ നെടുമ്പ്രം പഞ്ചായത്ത് ഹാളിൽ നടക്കും. കേന്ദ്ര - സംസ്ഥാന പദ്ധതികളെക്കുറിച്ചും ലൈസൻസ് നടപടികളെപറ്റിയും, സാദ്ധ്യതാ സംരംഭങ്ങളെപ്പറ്റിയും ക്ലാസ് ഉണ്ടായിരിക്കും. നെടുമ്പ്രം പഞ്ചായത്തിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പങ്കെടുക്കാം. രജിസ്ട്രേഷന് ബന്ധപ്പെടുക. ഫോൺ: 9447900466.