1
യു ഡി എഫ് മല്ലപ്പള്ളിയിൽ നടത്തിയ വിജയാഹ്ലാദ പ്രകടനം

മല്ലപ്പള്ളി: തൃക്കാക്കരയിൽ വിജയിച്ച ഉമാ തോമസിന് അഭിവാദ്യമർപ്പിച്ച് യു ഡി.എഫിന്റെ ആഭിമുഖ്യത്തിൽ മല്ലപ്പള്ളിയിൽ നടന്ന ആഹ്ലാദ പ്രകടനവും സമ്മേളനവും കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം കുഞ്ഞു കോശി പോൾ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് തിരുവല്ല നിയോജകമണ്ഡലം ചെയർമാൻ ലാലു തോമസ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ എബി മേക്കരിങ്ങാട്ട്, മധു ചെമ്പുകുഴി, തോമസ് മാത്യു, ടി.പി. ഗിരീഷ്കുമാർ, ചെറിയാൻ മണ്ണഞ്ചേരി, ലിൻസൺ പറോലിക്കൽ, പി.ജി. ദിലീപ്കുമാർ, കെ.ജി.സാബു,തമ്പി കോട്ടചേരിൽ,സൂസൻ തോംസൺ,ഗീതാ കുര്യാക്കോസ്, പ്രമീള വസന്ത് മാത്യു, റെജി ചാക്കോ, സജി ഡേവിഡ്, ബെൻസി അലക്സ്‌, വർഗീസ് മാമൂട്ടിൽ, സജു മാത്യു, പി.ജ്യോതി, ഗീതാ ശ്രീകുമാർ, ജോളി ജോൺ, വിദ്യാമോൾ, എസ്.ബിന്ദു മേരി തോമസ്, ഷൈബി ചെറിയാൻ,റെജി പമ്പഴ, ഷാജി മമ്മൂട്ടിൽ, ബൈജി ചെള്ളേട്ട്, പീയൂഷ് ചെറിയാൻ, ബിജിൻ ജോൺ മാത്യു, സജി തോട്ടത്തിമലയിൽ, സിബിൻ കടമാൻകുളം, സജി തേവരോട്ട് തുടങ്ങിയവർ പ്രസംഗിച്ചു.