
പത്തനംതിട്ട : ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. പത്തുദിവസത്തിനിടെ ഇരട്ടിയിലധികം വർദ്ധനയുണ്ട്. ബൂസ്റ്റർ ഡോസ് വാക്സിൻ അറുപത് കഴിഞ്ഞവർക്ക് മാത്രമാണ് സൗജന്യമായി ലഭിക്കുന്നത്. ഇതുകാരണം അറുപത് വയസിൽ താഴെയുള്ളവർ ബൂസ്റ്റർ ഡോസ് എടുക്കാൻ മടിക്കുകയാണ്. ഇതുവരെ 39 ശതമാനം മാത്രമേ ബൂസ്റ്റർ വാക്സിൻ എടുത്തിട്ടുള്ളു.
വാക്സിനേഷൻ 41 ശതമാനം മാത്രമാണ് വിദ്യാർത്ഥികളിൽ പൂർത്തിയായത് . സ്കൂൾ തുറക്കുന്നതിന് മുമ്പ് സ്പെഷ്യൽ ഡ്രൈവ് നടത്തിയാണ് ഇത്രയെങ്കിലും വിദ്യാർത്ഥികളിൽ വാക്സിനേഷൻ എത്തിച്ചതെന്ന് അധികൃതർ പറയുന്നു. രക്ഷിതാക്കളിൽ പലരും വിദ്യാർത്ഥികൾക്ക് വാക്സിനെടുക്കുന്നതിൽ വിമുഖത കാട്ടുന്നുണ്ട്. ജില്ലയിൽ മൂന്നിടങ്ങളിലായി കുട്ടികൾക്ക് പീഡിയാട്രിക് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ട ജനറൽ ആശുപത്രി, അടൂർ ജനറൽ ആശുപത്രി, കോന്നി മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ പ്രത്യേക വാർഡും ഐ.സി.യുവും എച്ച്.ഡി.യുവും ഹൈ ഡിസ്പെൻഡൻസി കെയർ യൂണിറ്റും തയ്യാറാക്കിയിട്ടുണ്ട്. 78 ലക്ഷം രൂപയുടെ പദ്ധതിയാണിത്
കൊവിഡ് പരിശോധനകൾ ജില്ലയിൽ കുറഞ്ഞിട്ടുണ്ട്. ജനറൽ ആശുപത്രിയിലടക്കം പരിശോധനയ്ക്കെത്തുന്നവരുടെ എണ്ണത്തിലും കുറവുണ്ട്. പനിക്കുള്ള മരുന്ന് വാങ്ങിക്കഴിക്കുകയാണ്
മിക്കവരും.
"സ്കൂളുകളിൽ വാക്സിനെടുക്കാത്ത കുട്ടികളുടെ കണക്കെടുക്കും.
ആരോഗ്യ വകുപ്പ് അധികൃതർ