മല്ലപ്പള്ളി : എഴുമറ്റൂർ - പാടുതോട് ബാസ്റ്റോ റോഡ് ഉന്നത നിലവാരത്തിൽ പണിയുകയും അധികാരികളുടെ അവഗണന അവസാനിപ്പിക്കണമെന്നുംമുസ്ലിംലീഗ് മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. തകർന്നു നാമാവശേഷമായ റോഡിൽ കാൽനടയാത്ര പോലുംദുരിതമാണ്. റോഡിന്റെ തകർച്ചയെ തുടർന്ന് സ്വകാര്യ ബസുകൾ സർവീസ് നിറുത്തലാക്കി. ഇതുകാരണം സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ വലയുകയാണ്. ബന്ധപ്പെട്ട അധികാരികൾ വേണ്ട നടപടി സ്വീകരിച്ചില്ലെങ്കിൽ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് കമ്മിറ്റി അറിയിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സമദ് മേപ്രത്ത് യോഗം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് വിജയൻ വെള്ളയിൽ അദ്ധ്യക്ഷതവഹിച്ചു. സി.ഡി ഷാജഹാൻ, അസീസ് ചുങ്കപ്പാറ, കെ.കെ.കൊച്ചു രാമൻ,നാസർ,സിറാഫത്ത് എന്നിവർ സംസാരിച്ചു.