കോന്നി: സീനിയർ ചേംബറിന്റെ നേതൃത്വത്തിൽ ലോക പുകയില വിരുദ്ധ ദിനം ആചരിച്ചു. ഇരുചക്ര വാഹന റാലി ദേശീയ വൈസ് പ്രസിഡന്റ് ഡോ.സുരേഷ്‌കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. പ്രസിഡന്റ് രാജീസ്‌ കൊട്ടാരം അദ്ധ്യക്ഷത വഹിച്ചു. വി.ബി. ശ്രീനിവാസൻ, ഏബ്രഹാം സാമുവേൽ, പ്രദീപ് പി. നായർ, മാത്യു കെ.ചെറിയാൻ, ജോസഫ് തോമസ് തുടങ്ങിയവർ സംസാരിച്ചു.