s

പത്തനംതിട്ട: സംസ്ഥാന പരിസ്ഥിതി സംരക്ഷണ സമിതിയുടെ നേത്യത്വത്തിൽ അടൂർ നെല്ലിമൂട്ടിൽപ്പടി വൈസ്മെൻ ഇന്റർനാഷണൽ ക്ലബ് ഒാഡിറ്റോറിയത്തിൽ പരിസ്ഥിതി വാരാചരണം ആറിന് രാവിലെ 10ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ചെയർമാൻ ഫാ. ഗീവർഗീസ് ബ്‌ളാഹേത്ത് അദ്ധ്യക്ഷത വഹിക്കും. പരിസ്ഥിതി സംരക്ഷണ പരിശീലന ഓഫീസിന്റെ ഉദ്ഘാടനവും നടക്കും. ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, അടൂർ ആർ. ഡി. ഒ തുളസീധരൻപിള്ള എന്നിവർ സംസാരിക്കും. അഞ്ച് മുതൽ 11വരെ വിവിധ ജില്ലകളിൽ പരിസ്ഥിതി സംരക്ഷണ പരിപാടികൾ നടക്കും. വാർത്താ സമ്മേളനത്തിൽ ചെയർമാൻ ഫാ. ഗീവർഗീസ് ബ്‌ളാഹേത്ത്, രാജൻ പി. ഗീവർഗീസ്, ജിജിജോർജ് പ്രക്കാനം, രാജൻ കടമ്മനിട്ട എന്നിവർ പങ്കെടുത്തു.