കീരുകുഴി: അടൂർ ബീമാ ജ്വലേഴ്‌സിന്റെ ആഭിമുഖ്യത്തിൽ നോമ്പിഴി ഗവ.എൽ.പി സ്‌കൂളിൽ കുട്ടികൾക്ക് സ്‌നേഹ സമ്മാനമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു.നോട്ടുബുക്കുകൾ, ലഞ്ച് ബോക്‌സ്, പൗച്ച്, പെൻസിൽ, തുടങ്ങിയ പഠനോപകരങ്ങൾ എല്ലാ കുട്ടികൾക്കും വിതരണം ചെയ്തു. ബീമാ ജ്വലേഴ്‌സ് ജനറൽ മാനേജർ എസ്. ശ്രീരാജ്, മഹേഷ് കുമാർ, ഷിബു, പ്രഥമാദ്ധ്യാപകൻ സി.സുദർശനൻ പിള്ള,അദ്ധ്യാപകരായ ഡി.നീതു, രാജശ്രീ ആർ കുറുപ്പ്, സുമലത എന്നിവർ സംസാരിച്ചു.