മലയാലപ്പുഴ: പൊതിപ്പാട് മുണ്ടയ്ക്കൽ റോഡിൽ കലുങ്ക് നിർമ്മാണം നടക്കുന്നതിനാൽ ഈ റോഡിൽ കൂടിയുളള വാഹന ഗതാഗതം ഒരു മാസത്തേക്ക് പൂർണമായും നിയന്ത്രിച്ചു. പൊതിപ്പാട് വഴി കടന്നു വരുന്ന വാഹനങ്ങൾ മുണ്ടയ്ക്കൽ കാട്ടുകല്ലിങ്കൽ വഴി മുക്കുഴി ഭാഗത്തേക്കും, തലച്ചിറ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ മണലൂർപടി വഴി ആനചാരിയ്ക്കൽ ഭാഗത്തേക്കും പോകണമെന്ന് പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.