d

പത്തനംതിട്ട: ജില്ലാ ഭക്ഷ്യ പരിശോധനാ ലാബിന്റെ ശിലാസ്ഥാപനം ഇന്ന് വൈകിട്ട് നാലിന് ആരോഗ്യവകുപ്പ് മന്ത്രി വീണാജോർജ് നിർവഹിക്കും. പത്തനംതിട്ട ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി , നഗരസഭാ ചെയർമാൻ അഡ്വ.ടി സക്കീർ ഹുസൈൻ, ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ എന്നിവർ വിശിഷ്ടാതിഥികളാകും. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കീഴിൽ അണ്ണായിപ്പാറയിലാണ് ലാബിന് സ്ഥിരം കെട്ടിടം നിർമ്മിക്കുന്നത്.