പത്തനംതിട്ട : റവന്യു കലോത്സവം, എന്റെ കേരളം പ്രദർശന വിപണനമേള എന്നിവയുമായി ബന്ധപ്പെട്ട് നടത്തിയ മത്സരങ്ങളിലെ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ഇന്ന് ഉച്ചയ്ക്ക് 3ന് കളക്ടറേറ്റിൽ മന്ത്രി വീണാ ജോർജ് നിർവഹിക്കും. എന്റെ കേരളം പ്രദർശന മേളയുമായി ബന്ധപ്പെട്ട് മാദ്ധ്യമപ്രവർത്തകർക്കും, റവന്യു കലോത്സവവുമായി ബന്ധപ്പെട്ട് റവന്യു ജീവനക്കാർക്കുമാണ് പുരസ്‌കാരങ്ങൾ നൽകുന്നത്.