അടൂർ : സാമൂഹ്യ വിരുദ്ധപ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം കാപ്പചുമത്തി ജില്ലയിൽ നിന്ന് ആറ് മാസത്തേക്ക് പുറത്താക്കിയ പ്രതി ഭീഷണിപ്പെടുത്തിയതായി പരാതി. വീക്ഷണം അടൂർ ലേഖകൻ തെങ്ങമം അനീഷാണ് പെരിങ്ങനാട് മുണ്ടപ്പള്ളി നെല്ലിമുകൾ മുകളുവിള വടക്കേതിൽ വീട്ടിൽ ജയകുമാറിനെതിരെ പൊലീസിൽ പരാതിനൽകിയത്. . അനീഷിന്റെ വീട്ടിലെത്തി അന്വേഷിച്ച ശേഷം ഫോണിൽ വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്.. അന്വേഷണം നടത്തണമെന്ന് അടൂർ പ്രസ് ക്ളബ് ആവശ്യപ്പെട്ടു.