തിരുവല്ല: ആഞ്ഞിലിത്താനം ശ്രീനാരായണ ഗുരുദേവ പാദുക ക്ഷേത്രത്തിലെ 12 -ാമത് പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ വാർഷികം ഇന്ന് നടക്കും. രാവിലെ ഗണപതിഹോമം, 7.30ന് കലശപൂജ 9ന് സമൂഹപ്രാർത്ഥന, 11ന് കലശാഭിഷേകം 12.30ന് മഹാഗുരുപൂജ, ഒന്നിന് ഗുരുപൂജ പ്രസാദവിതരണം. വൈകിട്ട് 6.30ന് വിശേഷാൽ ഗുരുപൂജയും ദീപാരാധനയും ഉണ്ടാകും. ക്ഷേത്രംതന്ത്രി ചന്ദ്രശേഖരൻ തന്ത്രിയും മേൽശാന്തി ദീപു ശാന്തിയും ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും.