
പത്തനംതിട്ട : സ്‌കോൾ കേരള മുഖേന 2020 - 22 ബാച്ചിൽ ഹയർസെക്കൻഡറി കോഴ്‌സ് പഠനം പൂർത്തിയാക്കിയ പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും ഓപ്പൺ റഗുലർ വിദ്യാർത്ഥികൾ സ്‌കോൾ കേരളയുടെ ബന്ധപ്പെട്ട ജില്ലാകേന്ദ്രങ്ങളിൽ നിന്നും ടി.സി കൈപ്പറ്റണം. ഓപ്പൺ റഗുലർ വിദ്യാർത്ഥികളുടെ കോണ്ടാക്ട് സർട്ടിഫിക്കറ്റ് പഠനകേന്ദ്രങ്ങളിൽ നിന്ന് ലഭിക്കും. വിദ്യാർത്ഥികൾ സ്‌കോൾ കേരള അനുവദിച്ചിട്ടുള്ള തിരിച്ചറിയൽ കാർഡുമായി നേരിട്ടെത്തി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് ഇവ കൈപ്പറ്റണം. വിദ്യാർത്ഥികൾ ടി.സി വാങ്ങുമ്പോൾ കോഷൻ ഡെപ്പോസിറ്റ് തുക തിരികെ ലഭിക്കുന്നതിനുള്ള രസീത് സമർപ്പിക്കണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. ഫോൺ : 0471 2342950, 2342369.