റാന്നി: അത്തിക്കയത്ത് ഉമാ തോമസിന്റെ വിജയത്തിൽ നാറാണംമൂഴി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനവും യോഗവും നടത്തി. മണ്ഡലം പ്രസിഡന്റ് രാജൻ നിറംപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. റാന്നി ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോർജ് ജോസഫ് അറയ്ക്കമണ്ണിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബീനാ ജോബി ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗ്രേസി തോമസ്, സണ്ണി മാത്യു, ഡി.ഷാജി ,ഷിബു തോണിക്കടവിൽ, സുനിൽ കിഴക്കേച്ചരുവിൽ, പി.വി.ഏബ്രഹാം, എന്നിവർ പ്രസംഗിച്ചു.