തിരുവല്ല: നെടുമ്പ്രം കൃഷിഭവനിൽ കാർഷിക കർമ്മസേന പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ടെക്‌നീഷ്യന്മാരെ തിരഞ്ഞെടുക്കുന്നു. കാർഷിക യന്ത്രവൽക്കരണ മേഖലയിൽ പ്രവർത്തിക്കാൻ താൽപ്പര്യമുള്ള 18നും 55നും മദ്ധ്യേ പ്രായമുള്ള നെടുമ്പ്രം പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർ ഈമാസം 15ന് മുമ്പ് അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.