പന്തളം: കുളനട ഞെട്ടൂരിൽ നിർമ്മാണത്തൊഴിലാളി യൂണിയൻ വാർഷിക സമ്മേളനം നടത്തി. കെ.സി.എം.എസ് ജില്ലാ ജനറൽ സെക്രട്ടറി എ.എസ് രഘുനാഥൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ മേഖലാ സെക്രട്ടറി പി.സി.സജികുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.എം.എ.സ് മേഖലാ സെക്രട്ടറി എം.ബി. ബിജുകുമാർ, കുളനട പഞ്ചായത്ത് സമിതി പ്രസിഡന്റ് സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു. വത്സലകുമാരി (പ്രസിഡന്റ്), വിനോദ് കുമാർ, (വൈസ് പ്രസിഡന്റ്), സരേഷ്‌കുമാർ (സെക്രട്ടറി), സരളാദേവി (ജോയിന്റ് സെക്രട്ടറി) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.