 
തിരുവല്ല: ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനും പുത്തൻതലമുറയെ അറിവിലേക്ക് നയിക്കാനും വികസന സമിതികൾ ആവശ്യമാണെന്ന് മാത്യു ടി.തോമസ് എം.എൽ.എ പറഞ്ഞു. മുക്കാഞ്ഞിരം സെന്റ് സ്റ്റീഫൻസ് മാർത്തോമ്മാ ഇടവകയുടെ വികസനസമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റവ.ജേക്കബ് വി.ജോർജ്ജ് അദ്ധ്യക്ഷനായി. ഡോ.ജോസഫ് ചാക്കോ മുഖ്യപ്രഭാഷണം നടത്തി.നെബു ജോൺ,ബിനോയി ജേക്കബ്,ലിയ എൽസ ജേക്കബ്,നിയ ബിനോയി,സുനിൽ ജോൺസൺ എം.എം,ജേക്കബ് തോമസ് എന്നിവർ പ്രസംഗിച്ചു. വികസന സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.