പന്തളം: കോൺഗ്രസ് തുമ്പമൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂണിറ്റ് പ്രസിഡന്റുമാരുടെ ചുമതല യേൽക്കലും ഭാരവാഹികളുടെ കൂട്ടായ്മയും ഇന്ന് വൈകിട്ട് 4ന് ഗ്രാമ പഞ്ചായത്ത് സംസ്കാരിക നിലയത്തിൽ നടക്കും. ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും.ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ യൂണിറ്റുകളുടെ പ്രഖ്യാപനവും അഡ്വ.പഴകുളം മധു മുഖ്യ പ്രഭാഷണവും നടത്തും .മണ്ഡലം പ്രസിഡന്റ് സഖറിയ വർഗീസ് അദ്ധ്യക്ഷത വഹിക്കും.