തിരുവല്ല: പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ജോയ്ആലുക്കാസ് ഫൗണ്ടേഷന്റെയും മുനിസിപ്പാലിറ്റിയുടെയും പത്തനംതിട്ട സോഷ്യൽ ഫോറസ്ട്രിയുടെയും പുഷ്പഗിരി കോളേജ് ഒഫ് നഴ്സിംഗ് എൻ.എസ്.എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ വൃക്ഷത്തൈ വിതരണം നാളെ ഉച്ചക്ക് 12മുതൽ തിരുവല്ല ജോയ്ആലുക്കാസിൽ നടക്കും. ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. മുനിസിപ്പൽ കൗൺസിലർ മാത്യുസ് ചാലക്കുഴി, ജോയ്ആലുക്കാസ് മാൾ മാനേജർ ഷെൽട്ടൻ വി.റാഫേൽ എന്നിവർ പങ്കെടുക്കും. തുടർന്ന് കൃഷിവകുപ്പിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥരെ ആദരിക്കും.