തെങ്ങമം: തോട്ടുവാ ഭരണിക്കാവ് ദേവീക്ഷേത്രത്തിലെ സപ്താഹത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന സാംസ്ക്കാരിക സമ്മേളനവും ദേവീകടാക്ഷം ചികിത്സാ സഹായ നിധിയുടെയും ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, താഴൂർ ജയൻ, പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മക്കുറുപ്പ്, ആര്യ വിജയൻ ,വിനേഷ് , രഞ്ജിനി കൃഷ്ണകുമാർ, തെങ്ങമം ഗോപകുമാർ, കൈതക്കൽ സോമ കുറുപ്പ്, സനൽ അടൂർ , അരവിന്ദാക്ഷനുണ്ണിത്താൻ, എം.ആർ വിജയൻ, പ്രകാശ് ബാബു, ബാലചന്ദ്രൻ പിള്ള,കേരള കുമാരൻ നായർ, എന്നിവർ പ്രസംഗിച്ചു.