vijayam
തിരുവല്ലയിൽ യൂത്ത് കോൺഗ്രസ്‌, യൂത്ത്ഫ്രണ്ട് പ്രവർത്തകർ നടത്തിയ ആഹ്ലാദപ്രകടനവും മധുര വിതരണവും ഡി.സി.സി ജനറൽസെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കരി ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസിന് അഭിവാദ്യം അർപ്പിച്ച് യൂത്ത് കോൺഗ്രസ്‌, യൂത്ത് ഫ്രണ്ട് പ്രവർത്തകർ ആഹ്ലാദ പ്രകടനവും മധുര വിതരണവും നടത്തി. ഡി.സി.സി ജനറൽസെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കരി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ് വിശാഖ് വെൺപാല, യൂത്ത്ഫ്രണ്ട് സംസ്ഥാന ജനറൽസെക്രട്ടറി വി.ആർ.രാജേഷ്, യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി ജിജോ ചെറിയാൻ,സജി കൂടാരത്തിൽ, എ.ജി.ജയദേവൻ, ജിബിൻ കാലായിൽ, രഞ്ജിത് പൊന്നപ്പൻ, ബെന്റി ബാബു, ജോമി മുണ്ടകത്തിൽ, സാന്റോ തട്ടാറയിൽ, ബിജു അലക്സ്‌ മാത്യു,ജെറി കുളക്കാടൻ, മോൻസി വെൺപാല എന്നിവർ പ്രസംഗിച്ചു.