 
പത്തനംതിട്ട: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അടൂർ പള്ളിക്കൽ ഇളംപള്ളിൽ മേക്കുന്നുമുകളിൽ മീനത്തേതിൽ വീട്ടിൽ സുമേഷി(25) നെ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി, അടൂർ, കരുനാഗപ്പള്ളി, നൂറനാട് പൊലീസ് സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കയച്ചു. നരഹത്യാശ്രമം, വീടുകയറി അതിക്രമം, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. അടൂർ ഡിവൈ. എസ് പി ആർ ബിനുവിന്റെ നേതൃത്വത്തിൽ പൊലീസ് ഇൻസ്‌പെക്ടർ ടി .ഡി .പ്രജീഷാണ് അറസ്റ്റുചെയ്തത്.