03-bjp-darna
യോഗം ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ ഉദ്ഘാടനം ചെയ്യുന്നു


മൈലപ്ര : മൈലപ്ര സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി മൈലപ്ര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സത്യാഗ്രഹം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സദാനന്ദൻ നായർ അദ്ധ്യക്ഷത വഹിച്ചു. കെ. എസ്. പ്രതാപൻ, അഖിൽ എസ്. പണിക്കർ, ജയകൃഷ്ണൻ മൈലപ്ര, അഡ്വ. മഹേഷ് രാമ, രാജേഷ് ഐക്കര എന്നിവർ പ്രസംഗിച്ചു. കർഷക മോർച്ച ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയിൽ പങ്കെടുത്തു.