നാറാണംമൂഴി: നാറാണംമൂഴി പഞ്ചായത്തിലെ അത്തിക്കയം കടുമീൻചിറ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബി. ജെ. പി. നാറാണംമൂഴി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ 7ന് രാവിലെ 11ന് പഞ്ചായത്ത് ഒാഫീസിലേക്ക് മാർച്ചും ധർണയും നടത്തും. ജില്ലാ സെക്രട്ടറി അഡ്വ. ഷൈൻ ജി. കുറുപ്പ് ഉദ്ഘാടനം ചെയ്യും. പി. കെ. കമലാസനൻ അദ്ധ്യക്ഷത വഹിക്കും. എസ്. സന്തോഷ് കുമാർ, കെ. ജി. കർത്താ, സ്മിതാ സുരേഷ്, മോഹനൻ മാടമൺ തുടങ്ങിയവർ പ്രസംഗിക്കും.